കഞ്ചിക്കോട്ടെ ബ്രൂവറി അനുമതി വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഉയരുന്ന വിവാദങ്ങൾക്ക് പിന്നാലെ സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയുള്ള പുതുശ്ശേരി പഞ്ചായത്ത് പോലും അനുമതിയെ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം. നിഷ്കർഷിക്കപ്പെട്ട പദ്ധതി എലപ്പുള്ളി പുതുശ്ശേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്താണ് നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ആശയവിനിമയവും ഇരു പഞ്ചായത്തുകളുമായി സർക്കാർ ഇതുവരെയും നടത്തിയിട്ടില്ല എന്നതാണ് അറിയുവാൻ കഴിഞ്ഞത്. കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കിയത്.
അനുമതിക്ക് പിന്നില്‍ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരുന്നു. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെൻഡർ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. കഴിഞ്ഞ തവണ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ മദ്യനിര്‍മാണശാലക്ക് വീണ്ടും അനുമതി കൊടുത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 2018 ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചതാണ്. തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തിലാണ് പിണറായി സര്‍ക്കാര്‍ വീണ്ടും ബ്രൂവറി അനുമതി നല്‍കിയതെന്നായിരുന്നു വിഡി സതീശൻ്റെ വിമർശനം. സംസ്ഥാനത്ത് കഴിഞ്ഞ 26 വര്‍ഷമായി മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല.
ആരെങ്കിലും അപേക്ഷിച്ചാല്‍ 1999 ലെ നയപരമായ തീരുമാനമാണെന്ന് പറഞ്ഞ് നിരസിക്കുന്നതാണ് രീതി. 2018 ലും ബ്രൂവറി അനുവദിക്കാന്‍ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ പിന്മാറിയിരുന്നു. ഐടി പാർക്കുകളില്‍ പബ്ബുകള്‍ക്ക് ലൈസൻസ് നല്‍കുന്നതിന് മുന്നോടിയായാണ് ബ്രൂവറിക്കുള്ള അനുമതി. പബ്ബുകളില്‍ സാധാരണയായി വലിയ കാനുകളിലാണ് ബിയർ എത്തിക്കുന്നത്. ഇത് രണ്ട് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാൻ പ്രായാോഗിക ബുദ്ധിമുട്ടുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് സംസ്ഥാനത്തിന് അകത്ത് തന്നെ ഉല്‍പ്പാദനം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.സർക്കാരിന് നികുതി വരുമാനം നേടിത്തരുന്ന ഉപാധിയായതിനാല്‍ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പിണറായി സർക്കാർ.
ഐടി പാർക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വലിയ ചർച്ചയ്ക്ക് ഇടായാക്കിയിരുന്നു. അതേസമയം, മദ്യം നിർമിക്കാനുള്ള സ്പിരിറ്റ് ഇപ്പോള്‍ പുറത്തുനിന്നാണ് വരുന്നത്. ഇത് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുന്നുണ്ടെന്ന് മദ്യനിർമാണക്കമ്പിനികള് തന്നെ സർക്കാരിനോട് പരാതിപ്പെട്ടിരുന്നു. നടപ്പു സാമ്പത്തിക വർഷം മദ്യനയം പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ തിരുമാനം വിവാദമാകുമെന്ന് ഉറപ്പാണ്. തീരുമാനം നിയമസഭ സമ്മേളനത്തെയും ചൂടുപിടിപ്പിക്കും. തീരുമാനത്തിനെതിരെ മത, സാമുദായിക സംഘടനകളില്‍ നിന്നുള്‍പ്പെടെ പ്രതിഷേധവുമുണ്ടാകും.
അതേസമയം പ്രതിപക്ഷ അനുമതി CPM ഭരിക്കുന്ന പഞ്ചായത്ത് പോലുമറിയാതെആരോപണങ്ങളെ തള്ളുകയാണ് എക്സൈസ് മന്ത്രി കൂടിയായ എംബി രാജേഷ്. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പിനിക്കാണ് ടെൻഡർ നല്‍കിയതെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളുടെ മുന ഓടിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമ്പോഴും കഴിയുന്നത്ര പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകുന്നതിനാണ് കോൺഗ്രസും പ്രതിപക്ഷവും ശ്രദ്ധ നൽകുന്നത്.