ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജാമ്യ അപേക്ഷയുമായി അല്ലു അര്ജുന് കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഡിസംബര്‍ 13 ന് നടനെ വസതിയില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിച്ചു.
സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോ കാണാന്‍ ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും മകനുമാണ് തിക്കിലും തിരക്കിലും മരിച്ചത്. തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന് ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. ശ്രീതേജിന് രണ്ട് ദിവസത്തിന് ശേഷം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.