പ്രശസ്ത ഡബ്ല്യൂ ഡബ്ല്യൂ ഇ താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു . 66 വയസായിരുന്നു. മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡിയാസ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1976 ഒരു ഗുസ്തിക്കാരനായാണ് മിസ്റ്റീരിയോ അരങ്ങേറ്റം കുറിച്ചത്.
2009 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും ഈ രംഗത്തോടുള്ള സ്നേഹം കാരണം 2023 ൽ അദ്ദേഹം വീണ്ടും മത്സരത്തിന് ഇറങ്ങി. മെന്ററായും മിസ്റ്റീരിയോ കഴിവ് തെളിയിച്ചു. ഈ മേഖലയിലെ ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയർ.