യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജി സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്. പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്ന് മമത പറഞ്ഞു. യുവ ഡോക്ടര്‍ക്ക് നീതിയുറപ്പാക്കുന്നതല്ല പ്രതിഷേധക്കാരുടെ ലക്ഷ്യം മറിച്ച് തന്നെ മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്താക്കുകയാണെന്നും മമത ആരോപിച്ചു.

സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നു. എന്നാല്‍ തത്സമയ സംപ്രേക്ഷണം നടത്തണം എന്നതുള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.