തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്. ക്രിസ്മസ് അലങ്കാരത്തിനായി ഇന്നലെയാണ് അജിൻ മരത്തിൽ കയറിയത്. തുടർന്ന് താഴെ വീണ അജിനെ ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി തിരികെ വീട്ടിലെത്തിയിരുന്നു. ഇന്നലെ ആണ് മരത്തിൽ കയറിയ അജിൻ നിലത്ത് വീണത്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിലാണ് അജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്തര രക്തസ്രാവം ഉണ്ടായിരുന്നതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.