കൊച്ചി; മാരക മയക്കുമരുന്ന് MDMA യുമായി മൂന്ന് യുവാക്കൾ പിടിയിൽ. മുഹമ്മദ്, വൈശാഖ്, ഗോഗുല്‍, എന്നിവരെയാണ് കാച്ചി സിറ്റി പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളിൽ ലഹരി വില്പനയും ഉപയോഗവും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇത്തരത്തിൽ ലഹരി മരുന്ന് വില്പന നടത്തുന്ന ആളുകളെ ലഹരി വിരുദ്ധ സ്ക്വാഡും നിരീക്ഷിച്ചു വരികയാണ്.