പാലക്കാട്: പാലക്കാട് കെപിസിസി മുന്‍ ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന് കോണ്‍ഗ്രസ് പാളയം വിട്ടതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍
പാര്‍ട്ടി വിടുന്നു. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മില്‍ ചേരുമെന്ന വിവരങ്ങളാണ് നിലവില്‍ പുറത്തു വരുന്നത്. 11.30 ഓട് കൂടി എ കെ ഷാനിഖ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോള് സെക്രട്ടറിയായി ഷാനിബ് പ്രവര്‍ത്തിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്. സരിന് പുറമേ മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറും പാര്‍ട്ടി വിട്ടിരുന്നു. സരിന് സിപിഐഎമ്മിന് വേണ്ടി പാലക്കാടും എന്‍ കെ സുധീര്‍ ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിക്കെതിരെ തുറന്നടിക്കാനാണ് ഷാനിഖിന്റെ തീരുമാനം.