പത്തനംതിട്ട: പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച് യുവാവ് മരിച്ചു. പന്തളം കുരമ്പാല, പെരുമ്പുളിക്കല്‍, വാലയ്യത്ത് സൂര്യയാലത്തില്‍ സുരേഷ് കുമാറിന്റെ മകൻ സൂരജ് എസ് (25) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 7.45ന് പെരുമ്പുളിക്കല്‍ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് മടങ്ങിയെത്തിയത്.
ശ്രീലേഖയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.