കോട്ടയം : എരുമേലിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. കിണര്‍ വ്യത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസം കിട്ടിയില്ല .
തുടര്‍ന്ന് രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. എന്നാല്‍ രണ്ടുപേരും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.