മുണ്ടക്കയത്ത് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് പുറംമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മയും കുടുംബവും…സഹായിക്കാന്‍ മനസുള്ളവര്‍ സഹായിക്കുക…വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലും വളരെക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും കുടുംബവും താമസിക്കുന്നത് പുറംമ്പോക്കില്‍.മുണ്ടക്കയത്തിനടുത്ത് പാലൂര്‍ക്കാവില്‍ കളത്തിനാനിക്കല്‍ ജിനു എന്ന വീട്ടമ്മയാണ് വിദ്യാര്‍ത്ഥികളായ 3 മക്കള്‍ക്കും 72 വയസുള്ള വൃദ്ധമാതാവിനും ഒപ്പം പുറംമ്പോക്കില്‍ ഇടിഞ്ഞു പൊളിഞ്ഞ കൂരയില്‍ താമസിക്കുന്നത്.ഇവര്‍ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായി പല സ്ഥലങ്ങളിലായി ഉരുള്‍പൊട്ടിയിട്ടുണ്ട്.ഭയത്താലാണ് ഇവിടെ എന്നും ഇവര്‍ ജീവിക്കുന്നത്.
മഴ ശക്തമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഭയന്ന് ഈ കുടുംബത്തെയും ക്യാമ്പില്‍ മാറ്റി പാര്‍പ്പിക്കാറുണ്ട്.മറ്റ് വീടുകളില്‍ പോയി ചെയ്യാവുന്ന ജോലികള്‍ ചെയ്തുകിട്ടുന്ന വരുമാണ് ജിനുവിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയും.ഇതുകൊണ്ടാണ് കുട്ടികളെയും പഠിപ്പിക്കുന്നത്. കൂടാതെ വൃദ്ധമാതാവിനെയും നോക്കണം.ജിനു വിന് കിട്ടുന്ന വരുമാനം ഈ കുടുംബത്തിന്റെ നിത്യ ചെലവുകള്‍ക്ക് പോലും തികയുന്നില്ലെന്നതാണ് സത്യം.സ്വന്തമായി ഒരു വീട് എന്നത് ഈ കുടുംബത്തിന്റെ ഒരു സ്വപ്നമാണ്.അതിനായി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.ചിലര്‍ പറയുന്നു.ഒരു മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കില്‍ വീട് വെച്ച് കൊടുക്കാമെന്ന്.ആ പ്രതീക്ഷയിലാണ് ജിനുവും കുടുംബവും.
ഈ കുടുംബത്തിന് സ്ഥലം വാങ്ങാന്‍ അല്ലെങ്കില്‍ വീട് വെയ്ക്കാന്‍ സഹായിക്കാന്‍ പറ്റുന്ന സന്മനസുള്ളവര് ഇവരെ സഹായിക്കുക.. ഇവരെപ്പറ്റി കൂടുതല്‍ അറിയാന്‍ മുണ്ടക്കയം ടൗണ്‍ സെന്റ് മേരിസ് റോമന്‍ ചര്‍ച്ച് പള്ളി വികാരി ഫാദര്‍ ടോം ജോസുമായി ബന്ധപ്പെടാവുന്നതാണ്.. ഫാദര്‍ ടോം ജോസ്, (vicar),സെന്റ് മേരീസ് ചര്‍ച്ച്, മുണ്ടക്കയം – മൊബൈല്‍ നമ്പര്‍ :-9495333878