ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ നടത്തിയിരിക്കുന്ന രാജി പ്രഖ്യാപനം ദേശീയ രാഷ്ട്രീയത്തില്‍ എങ്ങിനെ പ്രതിഫലിക്കുമെന്നാണ് രാജ്യം ചര്‍ച്ച ചെയ്യുന്നത്. കെജരിവാള്‍ ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി ജയില്‍ വാസം അനുഭവിച്ചുകൊണ്ടിരിക്കയായിരുന്നു. ഇ ഡി യാണ് ആദ്യം അരവിന്ദ് കെജരിവാളിനെ ആദ്യം അറസ്റ്റു ചെയ്തത്. പിന്നീട് സി ബി ഐയും കെജരിവാളിനെ അറസ്റ്റു ചെയതു. ഇതോടെയാണ് കെജരിവാളിന്റെ കാരാഗ്രവാസത്തിന് ദൈര്‍ഘ്യം കൂട്ടിയത്ത്. തുടര്‍ച്ചയായ നിയമപോരാട്ടത്തിനൊടുവില്‍ കെജരിവാള്‍ ജയില്‍ മോചിതനായി. സുപ്രിംകോടതി പോലും വിയോജിപ്പുകള്‍ പ്രകടിപ്പിച്ച ഒരു കേസായിരുന്നു ഇത്. മദ്യനയക്കേസില്‍ ജയിലില്‍ അകപ്പെട്ടപ്പോഴും കെജരിവാള്‍ മുഖ്യമന്ത്രി ്സഥാനം രാജിവച്ചിരുന്നില്ല. ജയിലില്‍ കിടന്ന് ഭരിക്കും എന്നായിരുന്നു അന്ന് ആംആദ്മിയുടെ നിലപാട്. ഇടക്കാല ജാമ്യം ലഭിച്ച കെജരിവാള്‍ ഇന്ത്യാ മുന്നണിക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഡല്‍ഹിയില്‍ ആംആദ്മിക്ക് സ്വീകാര്യതയുണ്ടായില്ല. കെജരിവാള്‍ മാസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിതനാവുന്നത്. കുറ്റക്കാരനായതിനാലാണ് കെജരിവാളിന് ജാമ്യം ലഭിക്കാത്തതെന്ന പ്രതീതിയുണ്ടാക്കിയെടുക്കാന് ബി ജെ പിക്ക് കഴിഞ്ഞു. ഇത് അന്വേഷണ ഏജന്‍സിയെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിച്ചെന്ന ആരോപണം ശരിവെക്കുന്നതാണ്.
അഴിമതിയാരോപണ വിധേയനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്തു കൊണ്ട് ഇത്രയും കാലം രാജിവച്ചില്ലെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്, എന്നാല്‍ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജരിവാളിന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയില്ല. അതോടെയാണ് കെജരിവാള്‍ രാജിവച്ച് ജനവിധി വരട്ടെ എന്ന നിലപാട് സ്വീകരിച്ചത്. അതേ മദ്യനയക്കേസില്‍ കെജരിവാള്‍ ഡല്‍ഹിയിലെ ജനങ്ങളേയാണ് ഭയക്കേണ്ടത്. അല്ലാതെ ബി ജെ പി അജണ്ടകളെ അല്ല. ജനം വീണ്ടും കെജരിവാളിന് അവസരം നല്കുകയാണെങ്കില് അദ്ദേഹം ഡല്‍ഹി ഭരിക്കട്ടെ.. അല്ല ജനങ്ങള്‍ തിരസ്കരിക്കയാണെങ്കില് കെജരിവാള്‍ വീട്ടിലോ ജയിലിലോ ഇരിക്കണം.
അതല്ല വിഷയം രാജ്യത്ത് ബി ജെ പിയെ വെട്ടാനായി മറ്റൊരു ഹിന്ദു അജണ്ടയുമായി എത്തിയ ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണോ മോദി സര്‍ക്കാര്‍ എന്ന് വ്യക്തമാവേണ്ടതുണ്ട്. ഇന്‍ഡ്യാ മുന്നണിയെ ഒരു പക്ഷേ. കെജരിവാള്‍ നയിക്കുമോ എന്നുപോലും ബി ജെ പി ഭയക്കുന്നുണ്ട്.
കെജരിവാളിനെ ഇല്ലാതാക്കിയാല്‍ ആം ആദ്മി പാര്‍ട്ടി ഇല്ലാതാവുമോ എന്ന ചോദ്യത്തിന് ഒരു വ്യക്തത ഉണ്ടാക്കേണ്ട ചുമതലയും ബി ജെ പിയില്‍ വന്നു ചേര്‍ന്നിരിക്കയാണ്. പ്രതിസന്ധിയിലാണ് ഇപ്പോള്‍ ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും. അടുത്ത ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ അസബ്ലി തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ പോരാടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. അണ്ണാ ഹസാരെ ഡല്‍ഹിയില്‍ അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ഉപോല്പ്പന്നമായിരുന്നല്ലോ ആം ആദ്മി പാര്‍ട്ടി. ഏറെ അബന്ധ ജഡിലമായിരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയതും ആംആദ്മി പാര്‍ട്ടിയായിരുന്നു. കെജരിവാള്‍ പടര്‍ന്നു പന്തലിക്കുകയായിരുന്നു. ഡല്‍ഹിയില്‍ രണ്ടാം തവണയും വിജയം കൊയ്തു. പഞ്ചാബിന്റെ ആധിപത്യം അപ്രതീക്ഷിതമായി ആംആദ്മിയുടെ കൈളിലേക്ക് വന്നു. ബി ജെ പിയും കോണ്‍ഗ്രസും ഒരുപോലെ ഞെട്ടിയ നീക്കമായിരുന്നു അത്. കോണ്‍ഗ്രസിന് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തൊരു നേതാവായിരുന്നു അരവിന്ദ് കെജരിവാള്‍. എന്നാല്‍ ഇന്‍ഡ്യാ സഖ്യം ഉണ്ടാക്കാനായി കെജരിവാള്‍ നടത്തിയ നീക്കത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നത് കെജരിവാളിനാണ്. കെരജരിവാള് ഡല്‍ഹി മദ്യനയക്കേസില്‍ ഇ ഡിയുടെ നോട്ടപ്പുള്ളിയായിരുന്നു. നോട്ടീസുകളുടെ ഒരു കൂമ്പാരം തന്നെ കെജരിവാളിന് മുന്നില്‍ ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഡല്‍ഹി മദ്യനയത്തില്‍ വെള്ളം ചേര്‍ത്തോ ? അഴിമതി നടന്നോ ? അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ആംആദ്മി പാര്‍ട്ടിക്ക് അധികാരം വലിയ ബൂമറാംഗായോ ? കെജരിവാള്‍ അറസ്റ്റു ചെയ്യപ്പെട്ട അതേ ദിവസം തന്നെ രാജിവച്ചൊഴിയേണ്ടതായിരുന്നില്ലേ. പകരം മറ്റൊരു നേതാവിനെ എന്തുകൊണ്ട് ചുമതല ഏല്‍പ്പിച്ചില്ലാ… ? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായൊരു ഉത്തരമുണ്ടായില്ല. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി മത്സരിക്കാനെത്തിയത് ഡല്‍ഹിയില്‍ സ്വീകാര്യതയുണ്ടായില്ല. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം എന്തുകൊണ്ടാണ് ഇപ്പോഴും രാജിവെക്കാത്തതെന്ന ചോദ്യം കോണ്‍ഗ്രസും ഉയര്‍ത്തുന്നുണ്ട്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോഴും ആം ആദ്മി പാര്‍ട്ടിയോടും കെജരിവാളിനോടും അടുപ്പം സൂക്ഷിക്കുന്നില്ല. ഇനി കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഹരിയാന തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസിനോടൊപ്പമല്ല ആപ്പ്. പഞ്ചാബിലും കോണ്‍ഗ്രസ് സഖ്യമില്ല. ഡല്‍ഹിയില്‍ നേരത്തെ ഇല്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരുമിച്ചായിരുന്നു ആപ്പും കോണ്‍ഗ്രസും മത്സരിച്ചിരുന്നത്. എന്നാല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയും കോണ്‍ഗ്രസും ഒരുമിച്ചല്ല, അതൊക്കെ ബി ജെ പിക്ക് ആവേശം നല്‍കുന്നതാണ്. എന്നാല്‍ കെജരിവാള്‍ ഡല്‍ഹിയില്‍ അപ്രസക്തനാവുമെന്നോ, അധികാര സ്ഥാനത്തുനിന്നും മാറ്റി നിര്ത്തപ്പെടുമെന്നോ കരുതുക വയ്യ. വാരാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വീണ്ടും ആംആദ്മി പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ വഴിയൊരുക്കിയേക്കാം. വീണ്ടും കെജരിവാള്‍ മുഖ്യമന്ത്രിയായേക്കാം. പക്ഷേ, നിലവിലുള്ള സാഹചര്യങ്ങളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് എതിരാണ്. കോണ്‍ഗ്രസ് പോലും എതിരാണ്.
ഇനി ജനങ്ങള്‍ തീരുമാനിക്കട്ടേ എന്നാണ് കെജരിവാളിന്റെ തീരുമാനം. ആം ആദ്മിയെ ജനം സ്വീകരിക്കുമോ അതോ അകറ്റുമോ എന്ന സംശയം കെജരിവാളിനുണ്ട്. അഴിമതിയാരോപണത്തെതുടര്‍ന്ന് ജയിലില്‍ പോവേണ്ടിവന്നൊരു സാഹചര്യം എതിരാവുമോ എന്ന സംശയം യഥാര്‍ത്ഥത്തില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ട്. ജയിലില്‍ കിടന്നപ്പോഴും മറ്റൊരാള്‍ക്ക് എന്തുകൊണ്ട് അധികാരം കൈമാറിയില്ല എന്ന ചോദ്യവും കെജരിവാള്‍ നേരിടാന്‍പോവുന്ന പ്രധാന പ്രതിസന്ധിയാണ്. ഇതൊക്കെ കെജരിവാളിനെതിരെ ബി ജെ പിയും ഉന്നയിച്ചുകഴിഞ്ഞിരിക്കയാണ്. കെജരിവാള്‍ അധികാരസ്ഥാനത്തുനിന്നും മാറേണ്ടിവന്നാല്‍ സുനിതാ കെജരിവാളിലേക്കായിരിക്കുമെന്ന ചര്‍ച്ചകളും എതിരായി ഭവിച്ചിട്ടുണ്ട് എന്നു നാം കാണേണ്ടതുണ്ട്.
ദേശീയതലത്തില്‍ വീ്ണ്ടും തിരഞ്ഞെടുപ്പ് ഫീവര്‍ വരികയാണ്. ഇക്കാലത്ത് ഒരു വിവാദത്തിലേക്ക് വഴിമാറാതെ കൃത്യമായൊരു നീക്കമാണ് കെജരിവാള്‍ ലക്ഷ്യമിടുന്നത്. വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെ ഞാന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കണോ വേണ്ടയോ എന്നത് ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യും. റീ-കോളിംഗ് എന്നൊരു സമ്പ്രദായം നമ്മുടെ ജനാധിപത്യത്തില്‍ ഇല്ലാത്തതാണ്. ഇതൊരു പുതിയ സമ്പ്രദായം കൊണ്ടുവരാനുള്ള ശ്രമം കൂടിയാണ് കെജരിവാള്‍ ഇതിലൂടെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് നേരത്തെയാക്കി, അധികാരം കുറച്ചുകൂടി ശക്തമാക്കുകയാണ് കെജരിവാള്‍ ലക്ഷ്യമിടുന്നത്. ഹരിയാനയിലും ജമ്മുവിലും നേരിടുന്ന തിരിച്ചടി ബി ജെ പിയുടെ ആത്മവീര്യം തകര്‍ക്കുമെന്നും, യു പുിയിലെ തമ്മിലടിയോടെ ബി ജെ പിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും കെജരിവാള്‍ കരുതുന്നുണ്ട. എന്തും സംഭവിക്കാവുന്ന അവസ്ഥയാണിവിടെ … അതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചയും.