സാവോ പോളോ: ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് പത്ത് മരണം. വിനോദയാത്രയ്ക്കെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ മരിച്ചത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ബ്രസീല്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ-42 വിമാനം ഗ്രാമഡോ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലും മറ്റൊരു വീടിന്റെ രണ്ടാം നിലയിലും ഇടിച്ചാണ് വിമാനം നിയന്ത്രണം വിട്ട് മൊബൈല്‍ കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനുശേഷമുണ്ടായ തീപ്പിടിത്തത്തിലും മറ്റുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്. വിമാനത്തിന്റെ ഉടമസ്ഥനും ബിസിനസുകാരനുമായ ലൂയിസ് ക്ലോഡിയോ ഗലേസിയാണ് വിമാനം നിയന്ത്രിച്ചിരുന്നത്. വിനോദയാത്രയ്ക്കുശേഷം കുടുംബത്തോടൊപ്പം ഇയാള്‍ സാവോ പോളയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഗലേസി മരണപ്പെട്ടതായി അദ്ദേഹത്തിന്റെ കമ്പനിയായ ‘ഗലേസി ആന്റ് അസോസിയേറ്റ്സ്’ സ്ഥിരീകരിച്ചിട്ടുണ്ട്.
കനേല വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സെറാ ഗൗച്ച മലനിരകള്‍ക്ക് സമീപമുള്ള ഗ്രമാഡോ മേഖലയിലാണ് തകർന്നു വീണത്