സാംഭൽ :മാര്‍ച്ച് 14 ന് ഉത്തര്‍പ്രദേശിലെ സാംഭലില്‍ ഹോളി ആഘോഷം കടന്നുപോകുന്ന വഴിയിലുള്ള മസ്ജിദുകൾ മറക്കുവാൻ തീരുമാനിച്ച് മൂടാന്‍ പോലീസ്.ഷാഹി ജുമാ മസ്ജിദടക്കം പത്തു മസ്ജിദുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറക്കാനാണ് തീരുമാനം .ഹോളി ആഘോഷത്തിനിടെയുള്ള നിറങ്ങളും ചായങ്ങളും വീഴാതിരിക്കാനാണ് ഈ മുൻകരുതൽ.
ഇതോ ദിവസം തന്നെയാണ് റംസാന് മാസത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയും നടക്കുന്നത്. അതുകൊണ്ട തന്നെ സംഘർഷങ്ങൾ ഒഴിവാക്കുവാൻ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം ഓരോരോ മുൻകരുതലുമായി നീങ്ങുന്നത്. ഛൗപടി എന്ന പേരിലുള്ള വിപുലമായ ഹോളി ഘോഷയാത്രയാണ് ഇവിടങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ഘോഷയാത്രയ്ക്ക് ശേഷമാകും വെള്ളിയാഴ്ച മസ്ജിദുകളില്‍ നിസ്കാരം നടത്തുക.