ഗുരുവായൂര്‍ ദേവസ്വത്തിന് 1084.76 കിലോയുടെ സ്വര്‍ണം കൈവശമുണ്ടെന്ന് കണക്ക് പുറത്ത്. വിവരാവകാശ പ്രവര്ത്തകന് ലഭിച്ച രേഖയിലാണ് ദേവസ്വത്തിന് സ്വന്തമായുള്ള സ്വര്‍ണത്തിന്റെ കണക്ക് പുറത്തുവന്നത്. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വര്‍ണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്.
എസ്ബിഐയുടെ നിക്ഷേപക പദ്ധതിയില്‍ 869 കിലോ സ്വര്‍ണമാണ്
നിക്ഷേപിച്ചിരിക്കുകയാണ്. ഇതുവഴി 7 കോടിയോളം രൂപ പലിശ ഇനത്തില്‍ ദേവസ്വത്തിന് എല്ലാ വര്‍ഷവും ലഭിക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടിയുടെ സ്ഥിര നിക്ഷേപവും ഗുരുവായൂര്‍ ദേവസ്വത്തിനുണ്ട്. 271 ഏക്കര്‍ ഭൂമിയും ദേവസ്വത്തിനുണ്ട്. മൂല്യനിര്‍ണയം നടത്താതെ നിത്യോപയോഗത്തിനായി 141.16 കിലോ സ്വര്‍ണവും ദേവസ്വത്തിന്റെ കൈവശം ഉണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ഇത് മൂല്യനിര്‍ണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി അടുത്ത ആഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്.