കൊച്ചി: തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. ചിന്മയ സ്കൂളിലെ വിദ്യാര്‍ത്ഥിയെ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികളും ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് മര്‍ദ്ദിച്ചത്.
വിദ്യാര്‍ത്ഥിയുടെ മൂക്ക് മറ്റ് വിദ്യാര്‍ത്ഥികള്‍ ഇടിച്ചുതകര്‍ത്തു. കുട്ടിയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റു. രണ്ട് പല്ലിന് ഇളക്കം തട്ടിയിട്ടുണ്ട്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസടുത്തിട്ടുണ്ട്.