കണ്ണൂർ: പാപ്പിനിശ്ശേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമായ കുഞ്ഞിൻ്റേത് കൊലപാതകം. കൊലപാതകത്തിന് പിന്നിൽ ബന്ധുവായ 12 വയസ്സുകാരി. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ മരിച്ച നിലയിൽ വീടിന് സമീപത്തെ കിണറിൽ നിന്ന് കണ്ടെത്തിയത്.
കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ്റെ മകളാണ് പന്ത്രണ്ടുകാരി. നാലുമാസം പ്രായമായ കുട്ടി വളർന്നാൽ തനിക്ക് കിട്ടേണ്ട സ്നേഹവും പരിഗണനയും ഇല്ലാതാകുമോ എന്ന പേടികൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.