ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേമന്ത്രാലയം. മഹാകുംഭമേളയ്ക്കു പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 15 പേരെങ്കിലും മരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.