മസ്കറ്റ്:ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 154 തടവുകാര്‍ക്ക് മോചനം .വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 154 തടവുകാര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്കി വിട്ടയച്ചത്.അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ പൊതു,സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു.
ഏപ്രില്‍ ഒമ്പത് ചൊവ്വാഴ്ച മുതല്‍ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രില്‍ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന് വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്.മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ നാളെയാണ് ആഘോഷിക്കുക. ഒമാനില്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.
‘റംസാന്-വിഷു ചന്ത വേണ്ട’:തിരഞ്ഞെടുപ്പ് കമ്മീഷന്
യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക.ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം.യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാള്‍ അവധി ലഭിക്കും. റമദാന് 29 തിങ്കള്‍ മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ നാലോ അഞ്ചോ ലഭിക്കും.