കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. 13 ഇന നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റുള്ളവ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ലഭിക്കും. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ് വിൽപ്പന നടത്തുക.
ക്രിസ്മസ് ആഘോഷത്തിനുള്ള ബിരിയാണി അരി, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ഡാൽഡ, ആട്ട, മൈദ, ചുവന്നുള്ളി, സവാള തുടങ്ങിയവ ലഭ്യമാകും . സർക്കാർ നിശ്ചയിച്ച വിലയിലാകും സബ്സിഡി ഇനങ്ങൾ ആവശ്യക്കാർക്ക് നൽകുന്നത്. 1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്. ക്രിസ്മസ് – പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി ഇനങ്ങളും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്.