ഈ മാസം 31 വരെയാണ് ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരെ തീരുമാനിക്കേണ്ട അവസാന തീയതി. ഇപ്പോഴിതാ രാജസ്ഥാന് റോയല്‍സ് ആരൊക്കെയാവും നിലനിര്‍ത്തുക എന്നകാര്യത്തില്‍ ആകാംകഷയിലാണ് ആരാധകര്‍.
മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ലേലത്തിന് മുമ്പ് രാജസ്ഥാന് നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടികയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ക്യാപ്റ്റന്‍ സഞ്ജു സാംസണൊപ്പം ഓപ്പണര്‍ ജോസ് ബട്ലര്, യശസ്വി ജയ്സ്വാള്‍ എന്നിവരെ രാജസ്ഥാന് നിലനിര്‍ത്തുമെന്ന് ഉറപ്പാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. എന്നാല്‍ പ്രതിഫലം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ജോസ് ബട്ലര്ക്ക് 18 കോടി നല്കിയാല് രണ്ടാം പേരുകാരനായിട്ടാണ് നിലനിര്‍ത്തുന്നതെങ്കില്‍ സഞ്ജുവിന് 14 കോടിയെ ലഭിക്കു. മൂന്നാം പേരുകാരനായി നിലനിര്‍ത്തുന്ന താരമായാല്‍ യശസ്വിക്ക് 11 കോടിയും കിട്ടും. എന്നാല്‍ റിയാന്‍ പരാഗിന് 18 കോടി കൊടുക്കുന്നതിനെക്കാള്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി വിളിച്ചെടുക്കുന്നതാകും ഉചിതമെന്ന് ആകാശ് ചോപ്ര പറഞ്ഞു.