തിരുനെല്ലി:വയനാട് തിരുനെല്ലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.സെല്ലോടോപ്പ് ഉപയോഗിച്ച് കാലില്‍ ഒട്ടിച്ചാണ് പ്രതി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.19 വയസ്സുകാരനായ കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീറിനെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തതത്.മഴ നനഞ്ഞ് നടന്നുവരികയായിരുന്ന സജീറിനെ കണ്ട് അസ്വഭാവികത തോന്നിയപ്പോഴാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്.720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.ഇരുകാലുകളിലെയും തുടയില്‍ സെലോടേപ്പ് വച്ച് ഒട്ടിച്ചാണ് സജീര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജാരക്കി. തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.