കൊച്ചി: ചോറ്റാനിക്കരയില്‍ 19 കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് കാരണം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ‘കോള്‍ വെയ്റ്റിംഗ്’ ആയതാണെന്ന് പ്രതി അനൂപ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു എന്നും ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുമാണ് പ്രതിയുടെ മൊഴി. അനൂപിനെ ഇന്ന് ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടിയുടെ വീട്ടില്‍ അനൂപിനെ എത്തിച്ച സുഹൃത്തുക്കളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.