കുടിയാട്ടകുലപതി പാണിവാദതിലകന്‍ പദ്മശ്രീ പി.കെ നാരായണന് നമ്പ്യാരുടെ ഒന്നാം ചരമാവാര്ഷിക അനുസ്മരണം നവംബർ 14, 15, 16, 17 എന്നീ നാല് ദിവസങ്ങളിലായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, ശിൽപശാലകൾ എന്നിവയോടെ അവതരിപ്പിക്കുന്നു.
മാണി ഗുരുകുലം നാട്യശാലയില്‍ നട്കകുന്ന പരിപാടിയില്‍ നമ്പ്യാരാശാനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരി സംവിധാനം ചെയ്ത മിഴാവ് ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനവും നടക്കും. കൂടാതെ, ചാല്യാർകൂത്ത്, കഥകളി പദ കച്ചേരി, മോഹിനിയാട്ടം, അക്ഷരശ്ലോക സദസ്സ്, തിരുവാതിരക്കളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും