തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കെതിരെയും ബജറ്റില്‍ 2 കോടി അനുവദിച്ചതായി ധനമന്ത്രി.
സൈബര്‍ അധിക്ഷേപം തടയുന്ന സംവിധാനങ്ങള്‍ക്കെതിരെ സംവിധാനം രൂപീകരിക്കുന്നതിനായാണ് 2 കോടി ബജറ്റില്‍ വകയിരുത്തിയത്.
പിആര്‍ഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. തെറ്റായ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബര്‍ വിംഗ് ശക്തിപ്പെടുത്തും.