2024ലെ നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു.വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം അമേരിക്കന്‍ ഗവേഷകരായ വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനും ലഭിച്ചു. മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ നോബല്‍ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
വിക്ടര്‍ ആമ്പ്രോസ് നിലവില്‍ മസാച്ചുസെറ്റ്സ് മെഡിക്കല്‍ സ്കൂളില്‍ നാച്ചുറല്‍ സയന്‍സ് പ്രൊഫസറാണ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ ജനറ്റിക്സ് പ്രൊഫസറാണ് ഗാരി റുവ്കുന്‍.വൈദ്യശാസ്ത്ര നോബേല്‍ പുരസ്കാരത്തിന് 1.1 മില്യണ്‍ ഡോളര്‍ (9.2 കോടി) സമ്മാനമായി ലഭിക്കും.