2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് എൻസിപി. 11 പേരടങ്ങുന്ന പട്ടികയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനെതിരെ ബദ്ലിയിൽ മുലായം സിംഗ്, ചാന്ദ്നി ചൗക്കിൽ ഖാലിദ് ഉർ റഹ്മാൻ, ബുരാരിയിൽ രത്തൻ ത്യാഗി, ബല്ലി മാരനിൽ മുഹമ്മദ് ഹാരുൺ, ഛത്തർപൂരിൽ നരേന്ദർ തൻവർ , ഓഖ്ലയിൽ നിന്ന് ഇമ്രാൻ സൈഫി, മംഗോൽപുരിയിൽ നിന്ന് ഖേം ചന്ദ്, ലക്ഷ്മി നഗറിൽ നിന്ന് നമഹ, സീമാപുരിയിൽ നിന്ന് രാജേഷ് ലോഹ്യ, ഗോകുൽപുരിയിൽ നിന്ന് ജഗദീഷ് ഭഗത്, സംഗം വിഹാറിൽ നിന്ന് ഖമർ അഹമ്മദ് എന്നിവരാണ് പട്ടികയിൽ ഉള്ളത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിർത്തിയിൽ പഞ്ചാബിൽ നിന്ന് വരുന്ന സ്വകാര്യ കാറുകൾ പരിശോധിക്കാൻ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് കോടികളുടെ പണം കടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ഉന്നയിച്ച ആരോപണത്തെ തുടർന്നാണിത്.