പാലക്കാട്: 2026ല്‍ 100 സീറ്റ് നേടി എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. ചെന്നിത്തലയും സതീശനും സുധാകരനും മുഖ്യമന്ത്രിയാകാന്‍ മല്‍സരിക്കുകയാണ്. എന്നാല്‍ ഇവരാരും മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിലെ ആശങ്ക പ്രതിനിധി സമ്മേളനത്തില്‍ പ്രാദേശിക നേതാക്കള്‍ ഉന്നയിച്ചിരുന്നു.