ഗ്വാളിയോര്‍: മെഡിക്കല്‍ കോളേജില്‍ 25കാരിയായ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന് പരാതി. പ്രതി 25കാരനായ ജൂനിയര്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗജരാജ മെഡിക്കല്‍ കോളേജിലാണ് സംഭവം.
സഹപ്രവര്‍ത്തകനായ ജൂനിയര്‍ ഡോക്ടര്‍ ആള്‍ത്താമസമില്ലാത്ത ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് 25കാരിയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. വനിതാ ഡോക്ടര്‍ പിന്നീട് കാമ്പു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.