കേരളത്തിലെ കൊലപാതകങ്ങളുടെ കണക്ക് നിയമസഭയില്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിൽ കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനുള്ളില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാര്‍ച്ച് 16 വരെയുള്ള കണക്കുകളാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായത് 58 കൊലപാതകക്കേസുകളിലാണ്. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങളിലും ഉണ്ടായിട്ടുള്ളവയാണ്. കൊലപാതകക്കേസുകളില്‍ 78 പേരെ ഇനിയും അറസ്റ്റ്ചെയ്യാനുണ്ട്. 476 പ്രതികളെ ശിക്ഷിച്ചു.
കൊലപാതകക്കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവുനല്‍കി വിടുതല്ചെയ്തിട്ടില്ലെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്ന അവധി ആനുകൂല്യങ്ങള്‍ മാത്രമാണു നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് 115 , കണ്ണൂര്‍ 152, കോഴിക്കോട് 157, വയനാട് 90, മലപ്പുറം 200, പാലക്കാട് 233, തൃശ്ശൂര്‍ സിറ്റി 165, തൃശ്ശൂര്‍ റൂറല്‍ 150, ഇടുക്കി 198, ആലപ്പുഴ 180, കോട്ടയം 180, പത്തനംതിട്ട 140, എറണാകുളം റൂറല്‍ 190, കൊല്ലം റൂറല്‍ 190, കൊല്ലം സിറ്റി 148, തിരുവനന്തപുരം സിറ്റി 131, തിരുവനന്തപുരം റൂറൽ 287 എന്നിങ്ങനെയാണ് കണക്കുകൾ