മണ്ഡലകാലം അവസാനിച്ചപ്പോള്‍ 32 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. കൃത്യമായി പറഞ്ഞാല്‍ 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവാണ് തീര്‍ത്ഥാടകരിൽ ഉണ്ടായിരിക്കുന്നത്.
മരക്കൂട്ടം മുതല്‍ സന്നിധാനം ഫ്ലൈഓവര്‍ വരെ തീര്‍ത്ഥാടകര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയത് ശാസ്ത്രീയ നിയന്ത്രണമായിരുന്നു. നിശ്ചിത ഇടവേളകളില്‍ നിശ്ചിത എണ്ണം തീര്‍ഥാടകരെ കടത്തിവിട്ടു. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണെന്ന് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു.