തൃശൂർ: എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ മോഷ്ടിച്ചു. അംജതിന്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. പാലക്കാട് കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസം.
വീട്ടിൽ താമസിക്കുന്ന അമ്മയും ഭാര്യയും തിങ്കളാഴ്ച ബന്ധുവീട്ടിൽ പോയിരുന്നു. ഇന്നലെ രാത്രി അംജത് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് കള്ളൻ അകത്ത് കയറുകയായിരുന്നു. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേക്ഷണം ആരംഭിച്ചു.