ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 2024 ജൂലൈയിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,72,69,284 രൂപ. യുപിഐ വഴിയുള്ള ഇ ഭണ്ഡാര വരവ് 28600 രൂപയാണ്. 2കിലോ 134 ഗ്രാമോളം സ്വർണ്ണവും 10 കിലോ 340 ഗ്രാം വെള്ളിയും നേര്‍ച്ചയായി ലഭിച്ചു. ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇ ഭണ്ഡാര വരവ് എസ് ബി ഐ വഴി 3.21ലക്ഷം രൂപയും കിഴക്കേനടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി 3,21,612 രൂപയും ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്.