കോഴിക്കോട്: പൂവാട്ടു പറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40.25 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. മാര്‍ച്ച് 19 ന് പകല്‍ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. കെഎല്‍ 11 ബിടി 2538 നമ്പര്‍ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തായിരുന്നു മോഷണം.
പണം ചാക്കിലാക്കിയാണ് കാറില്‍ സൂക്ഷിച്ചതെന്ന് റഹീസ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേര് ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.