പ്രയാഗ് രാജ്: മഹാകുംഭമേള അവസാനിക്കാൻ രണ്ടാഴ്ച കൂടി ബാക്കിനിൽക്കേ ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം നടത്തിയത് 45 കോടി ഭക്തർ. ഇത് സംബന്ധിച്ച കണക്കുകൾ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ടു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് കുംഭമേള സമാപിക്കും.
ആകെ 55 കോടി ഭക്തർ എത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മൗനി അമാവാസി, ബസന്ത് പഞ്ചമി, മകര സംക്രാന്തി എന്നീ വിശേഷ ദിവസങ്ങളിലായിരുന്നു കൂടുതൽ ആളുകൾ പങ്കെടുത്തത്. ഇന്നലെ മാത്രം രാവിലെ പത്തുമണിവരെയുള്ള കണക്കനുസരിച്ച് 74.96 ലക്ഷം പേർ പങ്കെടുത്തു.