ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് 451 കായികതാരങ്ങളുടെ സംഘം. 28 മുതല്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസിനായി മത്സരാർത്ഥികൾ 23-ന് പുറപ്പെടും. ഒളിമ്പ്യന്‍ സെബാസ്റ്റിയന് സേവ്യറാണ് സംഘത്തലവന്. 123 ഒഫീഷ്യലുകളും ഒപ്പമുണ്ടാകും. 29 കായിക ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. 28 മുതല്‍ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്.
തുഴച്ചില്‍, ഖോഖൊ,ബാസ്കറ്റ്ബോള്‍ ടീമുകള്‍ 26നും അക്വാട്ടിക്സ്, റഗ്ബി, ഫുട്ബോള്‍, വുഷു, ഷൂട്ടിങ് ടീമുകള്‍ 27നും പുറപ്പെടും. കളരിപ്പയറ്റ് മത്സര ഇനമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രദര്‍ശന മത്സരത്തിനുള്ള ടീം 28ന് തിരിക്കും. ദിവസങ്ങളോളം ട്രെയിനില്‍ ഇരുന്നുള്ള യാത്ര പ്രകടനത്തെ ബാധിക്കാതിരിക്കാനാണ് വിമാനം ഏര്‍പ്പാടാക്കിയതെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി പറഞ്ഞു.