തൃശൂർ: 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം. ലഭിച്ചത് 5,04,30,585 രൂപയും 2.016 കിലോ സ്വർണവും 11 കിലോഗ്രാം വെള്ളിയും. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ എട്ടും നിരോധിച്ച 1000 രൂപയുടെ നാലും അഞ്ഞൂറിന്റെ 52ഉം നോട്ടുകൾ ലഭിച്ചു.
എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 6874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5954 രൂപയും ഉൾപ്പെടെ ആകെ 2,99,426 രൂപയാണ് ഇ ഭണ്ഡാരങ്ങൾ വഴി ലഭിച്ചത്.