കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ 6 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കൊമ്മേരിയില്‍ നിന്നും വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 53 പേര്‍ക്കാണ് നിലവില്‍ കൊമ്മേരിയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇന്നലെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കിണറുകളിലായിട്ടാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കിണറില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.