തൃശൂർ : മാളയിൽ 6 വയസുകാരനെ 20 വയസുകാരൻ കൊലപ്പെടുത്തിയത് പീഡനശ്രമം എതിർത്തതോടെ. യൂകെജി വിദ്യാർത്ഥയായ ഏബലിനെയാണ് അയൽവായിയായ ജോജോ കുളത്തിൽ മുക്കി കൊലപ്പെടുതിയത്ത് . കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടിയെ ഇന്നലെ വൈകിട്ട് മുതൽ കാണാനില്ലായിരുന്നു. തുടർന്ന് പ്രദേശവാസികളും പോലിസിസും നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത് . പ്രദേശവാസികളും പോലിസിസും നടത്തിയ തെരച്ചിലിൽ പ്രതിയായ ജോജോയും ഒപ്പമുണ്ടായിരുന്നു .
എന്നാൽ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നാട്ടുകാർ പൊലീസിനോട് വിവരം അറിയിച്ചു. പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പോലീസ് സമീപത്തുള്ള സിസിടിവി പരിശോധിച്ചിരുന്നു ഈ പരിശോധനയിലാണ് കുട്ടിക്കൊപ്പം ജോജോ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത് .പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.
കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനെ ചെറുത്ത ആറ് വയസുകാരൻ വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിച്ച് കുളത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം പ്രതിയായ ജോജോ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു.