കോഴിക്കോട്: പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മഞ്ഞപ്പിത്ത പടര്‍ന്നു പിടിക്കുന്നു. 65 കുട്ടികള്ക്കാ രോഗം സ്ഥിരീകരിച്ചിട്ടുളളത്. സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കും ഹൈസ്കൂള്‍ ഭാഗത്തിലെ കുട്ടികള്‍ക്കുമാണ് രോഗബാധ ഉണ്ടായത്. സ്കൂളില്‍ ഇന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സ്കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ല. ആരോഗ്യവകുപ്പ് ഇവിടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയാണ്. പ്രദേശത്തെ കൂള്‍ ബാറില്‍ നിന്നാകാം അസുഖ ബാധയെന്നാണ് സംശയം. കോഴിക്കോട് കൊമ്മേരിയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.
Your article helped me a lot, is there any more related content? Thanks!