കുവൈത്ത് സിറ്റി: കുവൈറ്റില്‍ നടന്ന വ്യാപക സുരക്ഷാ പരിശോധനയില്‍ നിരവധി ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
പരിശോധനകളില്‍ പിടികൂടിയ ഏഴ് പേരെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്ട്രോളിന് കൈമാറി. മയക്കുമരുന്ന് കൈവശം വെച്ചതിനോ അല്ലെങ്കില്‍ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ സ്വാധീനത്തില്‍ വാഹനമോടിച്ചതിനോ ആണ് പിടിക്കപ്പെട്ടത്.
പിടിക്കപ്പെട്ടവയില്‍ 54 നിയമലംഘനങ്ങള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നീക്കിവെച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. കേസ് കോടതിയിലെത്തിച്ചാല്‍, ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവോ 600 മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ശിക്ഷയോ ലഭിക്കാം.