സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7315 രൂപയും പവന് 58520 രൂപയുമാണ് ഇന്നത്തെ സ്വർണ വില. പത്തുദിവസം കൊണ്ട് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ വർധിച്ചു. ഗ്രാമിന് 6030 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ്.