ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിയുടെ വന്‍ കുതിപ്പ്.നിലവിൽ 45 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. 23 സീറ്റുകളില്‍ എഎപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്. ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ നല്കിയ ആത്മവിശ്വാസത്തിലാണ് ബിജെപി.
എന്നാൽ ബിജോയിയുടെ നാടകമാണ് എക്സിറ്റ് പോലുക്കൽ എന്നാണ് എ എ പി യുടെ വാദം. രാജ്യതലസ്ഥാനത്ത് ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മര്‍ലേനയും മുന്‍ മന്ത്രിയായിരുന്ന മനീഷ് സിസോദിയും പിന്നിലാണ്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുന്നത്. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍, ഹാന്‍ഡ്-ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍, എക്സ്-റേ ബാഗേജ് സ്കാനറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 11 മാണിയോട് കൂടി ഡൽഹിയിൽ ആരെന്ന ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .