പത്തനംതിട്ട: കോന്നി കൂടലില്‍ മദ്യലഹരിയില്‍ പതിമൂന്നുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. കൂടല്‍ നെല്ല് മുരിപ്പ് സ്വദേശി രാജേഷിനെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ രാജേഷ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവായ വ്യക്തിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ബെല്‍റ്റ് പോലെയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കുട്ടി വേദന കൊണ്ട് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. പരാതിക്കിടയാക്കിയ സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.