തൃശൂര്‍: ചില്‍ഡ്രന്‍സ് ഹോമില്‍ പതിനഞ്ച് വയസുകാരന് പതിനേഴ് വയസുകാരനെ കൊലപ്പെടുത്തി. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം. യുപി സ്വദേശിയായ അങ്കിതിനെയാണ് പതിനഞ്ച് വയസ്സുകാരന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നത്.
ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നും 2023 ലാണ് അങ്കിത് തൃശൂർ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്.