ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് പാർലമെന്റിന് സമർപ്പിച്ചു.
തികച്ചും മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. ഒന്നേകാൽ മണിക്കൂറിലെ ബജറ്റ് അവതരണത്തിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനം അവസാന മണിക്കൂറുകളിൽ പ്രഖ്യാപിച്ച നികുതി ഇളവുകളാണ്. ഏറ്റവും സുപ്രധാനമായികണക്കാക്കുന്നതും ഈ പ്രഖ്യാപനം തന്നെയാണ്. 12 ലക്ഷം വരെ ആദായ നികുതി ഇല്ല. സമീപകാലത്തെ ഏറ്റവും വലിയ നികുതി ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയിൽ നിന്ന് ഒഴിവാകും. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.
0-4 ലക്ഷം രൂപ- ഇല്ല
4-8 ലക്ഷം രൂപ- 5%
8-12 ലക്ഷം രൂപ- 10%
12-16 ലക്ഷം രൂപ: 15%
16-20 ലക്ഷം രൂപ- 20%
20-24 ലക്ഷം രൂപ – 25%
24 ലക്ഷത്തിന് മുകളിൽ – 30%
(ടാക്സ് റിബേറ്റ് ഉളളതു മൂലം 12 ലക്ഷം വരെ വരുമാനം ഉളളവര്‍ക്ക് ആദായി നികുതിയില്ല)