പന്തളം : മദ്യപിച്ച് വാഹനമോടിച്ച് രണ്ടുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സീരിയല്‍ നടിക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് ആറിന് കുളനട ടി.ബി ജങ്ഷന് സമീപമുള്ള പെട്രോൾ പമ്പിന് സമീപമാണ് നടിയുടെ കാര്‍ മിനി ലോറിയിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ആണ് കാറോടിച്ചിരുന്നത്.
മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തിൽ നിന്ന് പൊലീസ് മദ്യകുപ്പി കണ്ടെടുത്തു.