കോഴിക്കോട്: സിസേറിയന് ഡോക്ടര്‍മാരുടെ തട്ടിപ്പെന്ന വിചിത്ര പരാമര്‍ശവുമായി SYS ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹക്കീം അസ്ഹരി. ഒരു കുട്ടി നാലുവര്‍ഷം വരെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. പ്രസവം സ്വാഭാവിക പ്രക്രിയ ആണ്. ഡോക്ടര്‍മാരുടെത് കച്ചവട തന്ത്രണം എന്നും എപി അബ്ദുല്‍ ഹക്കീം പറഞ്ഞു.
പത്ത് മാസമായി ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് ബേജാറാകണ്ടെന്നും നോക്കിക്കൊള്ളാം എന്നുപറഞ്ഞാല്‍ മതിയെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറയുന്നു. സമയമാകുമ്പോള്‍ പ്രസവിക്കും അതൊരു സ്വഭാവിക പ്രക്രിയയാണ്. അതിന് സിസേറിയന്റെ ആവശ്യമില്ലെന്നും അബ്ദുല്‍ ഹക്കീം പറയുന്നു. വീട്ടിലെ പ്രസവങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് എപി അബ്ദുല്‍ ഹക്കീമിന്റെ വിവാദ പരാമര്‍ശം.