പല കാരണങ്ങൾ കൊണ്ട് സിനിമ നിരോധിക്കപെടുന്നത് ഇന്നെത്തെക്കാലത്ത് ഒരു പുതുമയുള്ള കാഴ്ചയല്ല . എന്നാലും തിയേറ്ററിൽ നിന്ന് നിരോധിക്കുന്ന സിനിമാല മറ്റും മറ്റു പ്ലാറ്റുഫോമുകളിൽ റിലീസ് ചെയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാറുമുണ്ട്. കൂടാതെ പൂർത്തിയാകുന്നതിന് മുൻപ് തന്നെ നിരോധിക്കപ്പെട്ട സിനിമകൾ ലോകസിനിമയുടെ ചരിത്രത്തിൽ ചരിത്രത്തിൽ ഉണ്ട് അത്തരത്തിൽ ഒരു ചിത്രമാണ് ആന്ദ്രെജ് സുലാവ്സ്കി സംവിധാനം ചെയ്ത ഓണ്‍ ദി സില്‍വർ എന്ന ചിത്രം. സുലാവ്സ്കിയുടെ മുത്തച്ഛൻ ജേർസി ഉസുലാവ്സ്കി എഴുതിയ നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിക്കപ്പട്ടതാണ് ഈ ചിത്രം.
ജനവാസമില്ലാത്ത ഒരു ഗ്രഹത്തിൽ ഇറങ്ങി ഒരു സമൂഹം രൂപീകരിക്കുന്ന ബഹിരാകാശയാത്രികരുടെ ഒരു ടീമിനെ പിന്തുടരുന്നതാണ് സിനിമയുടെ പശ്ചാത്തലം. എന്നിരുന്നാലും, സിനിമയുടെ യാത്ര അതിൻ്റെ കഥ പോലെ തന്നെ പ്രക്ഷുബ്ധമായിരുന്നു. പോളിഷ് ഗവണ്മെൻ്റിൻ്റെ രാഷ്ട്രീയ സെൻസർഷിപ്പ് കാരണം 1970 കളുടെ അവസാനത്തില്‍ ഇതിൻ്റെ നിർമ്മാണം പെട്ടെന്ന് നിർത്തിവയ്ക്കുകയും പദ്ധതി പൂർത്തിയാകുന്നതിന് മുൻപ് നിരോധിക്കുകയും ചെയ്തു. വർഷങ്ങള്‍ക്ക് ശേഷം, സുലാവ്സ്കി ബാക്കിയുള്ള ഫൂട്ടേജുകള്‍ ഒരുമിച്ച് ചേർത്തു. 1988-ല്‍ അത് ഒടുവില്‍ സിനിമ വെളിച്ചം കണ്ടു.
ചിത്രം പൂർത്തിയാകാത്ത അവസ്ഥ അതിൻ്റെ ആകർഷണീയത വർദ്ധിപ്പിച്ചിട്ടേയുള്ളൂ എന്നതാണ് ചിത്രത്തിനെ പറ്റി എടുത്ത് പറയണ്ടേ മറ്റൊരു കാര്യം.വർഷങ്ങള്‍ക്ക് ശേഷം, യഥാർത്ഥത്തില്‍ ഉദ്ദേശിച്ച ഫോർമാറ്റില്‍ അല്ലെങ്കിലും തൻ്റെ സിനിമ പൂർത്തിയാക്കാൻ സുലാവ്സ്കിക്ക് കഴിഞ്ഞു. ‘ഓണ്‍ ദ സില്‍വർ ഗ്ലോബ്’ 1988 ലെ കാൻ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയർ ചെയ്തു. അത് ഏറെ നിരൂപക പ്രശംസയും നേടി.
.