കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിലെ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം. ഉച്ചയ്ക്ക് 1.30 നാണ് തീപ്പിടുത്തം ഉണ്ടായത്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 70 ഏക്കറാണ് എസ്റ്റേറ്റ്. രണ്ട് കിലോമീറ്ററിലധികം വരുന്ന പ്രദേശങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട്. കാറ്റ് വീശുന്നത് പ്രതികൂല ഘടകമാണ്. സമീപ പ്രദേശങ്ങളിൽ ആകെ പുക നിറഞ്ഞു നിൽക്കുകയാണ്. പുക ശ്വസിച്ച് മൂന്ന് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.