കൊച്ചി: വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ വന്‍ തീപ്പിടിത്തം. ക്യൂട്ടണ്‍ ബെര്‍ത്തിലെ സള്‍ഫര്‍ കൂമ്പാരത്തിനാണ് തീപ്പിടിച്ചത്. മട്ടാഞ്ചേരിയില്‍ നിന്ന് ഫയര്‍ യൂണിറ്റെത്തി തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്.
എഫ്.എ.സി.ടിയിലേക്ക് വേണ്ട വസ്തുക്കള്‍ സാധാരണയായി കപ്പലുകളിലെത്തുന്ന ബെര്‍ത്താണ് ക്യൂട്ടണ്‍ ബെര്‍ത്ത്. കപ്പലുകളിലെത്തുന്ന സള്‍ഫര്‍ ബെര്‍ത്തിലിറക്കി അവിടെനിന്ന് കണ്‍വേയറുകളിലാണ് കൊണ്ടുപോകുന്നത്. തീപ്പിടിത്തം ഉണ്ടായത് കണ്വേയറുകളില് ചൂടുകൂടിയതിനാലാണെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രവിധേയമാണ് എന്നാണ് പുറത്ത് വരുന്ന വിവരം.